Newsperseconds.com

ധന്യ 20 കോടിയുടെ തട്ടിപ്പ് നടത്തിയത് എട്ട് അക്കൗണ്ടുകളിലൂടെ; വ്യാജ രേഖ ചമച്ച് വായ്പകള്‍ മാറ്റി; ആറ് ആഢംബര കാറുകള്‍, ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമ; കുഴല്‍പ്പണ സംഘവുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കും; അതിവിദഗ്ധമായി തട്ടിയെടുത്തത് കോടികള്‍

Dhanya

തൃശൂര്‍: ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി. കൊല്ലം സ്വദേശിനി ധന്യ മോഹനാണ് 20 കോടി രൂപ തട്ടിയെടുത്തത്. എട്ട് അക്കൗണ്ടുകളിലേക്കായാണ് ധന്യ പണം മാറ്റിയത്. വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്ന ധന്യ ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്കും പണം മാറ്റിയെന്നാണ് പോലീസിന്റെ നിഗമനം. ഇതിനായി കുഴല്‍പ്പണ സംഘങ്ങളുമായി ഇടപെട്ടിട്ടുണ്ടെന്നും പോലീസിന് സംശയമുണ്ട്. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പോലീസ് പരിശോധിച്ചു.വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ മാറ്റിയായിരുന്നു തുക തട്ടിയതെന്നും പോലീസ് കണ്ടെത്തി.

ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. അഞ്ചു കൊല്ലത്തിനിടെ ധന്യ 19.96 കോടി തട്ടിയെടുത്തു എന്നാണ് പോലീസ് കണ്ടെത്തല്‍. ധന്യ കീഴടങ്ങിയെങ്കിലും കൂട്ടുപ്രതികളായ ഭര്‍ത്താവ് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ഇപ്പോഴും ഒളിവിലാണ്. ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതോടെ കേസില്‍ കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കും. തട്ടിയെടുത്ത തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ധന്യ കീഴടങ്ങിയത്. എട്ട് അക്കൗണ്ടുകളിലേക്കാണ് ധന്യ പണം മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ധന്യ തട്ടിപ്പ് തുടങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു.

ധന്യയെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യും. ധന്യയെ തൃശൂര്‍ വലപ്പാട് എത്തിച്ചു.പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും. തട്ടിയെടുത്ത പണം എങ്ങനെ ചെലവഴിച്ചു എന്നാണ് അന്വേഷണ സംഘം തേടുന്ന ഉത്തരം. ധന്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്. പണം ഉപയോഗിച്ച് ധന്യ ആഢംബര വീടും കാറും വാങ്ങിയിട്ടുണ്ട്. സ്വന്തമായി ആറ് ആഢംബര കാറുകളാണ് ധന്യ സ്വന്തമാക്കിയത്. ധന്യ തട്ടിയെടുത്ത പണം ഏതെല്ലാം രീതിയില്‍ ചെലവഴിച്ചു എന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ധന്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള നടപടികള്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്.

Share this Article

Leave a Comment