Newsperseconds.com

ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നു; കേരളം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ല; അമിത് ഷാ

Capture

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനു മുമ്പായി കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23ന് ഉണ്ടായ കനത്ത മഴയെയും ഉരുള്‍പൊട്ടലിനെയും കുറിച്ച് കേന്ദ്രം കേരള സര്‍ക്കാരിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പുകള്‍ മൂന്ന് ദിവസം തുടരുമെന്നും ഉരുള്‍പൊട്ടലിന് കാരണമായേക്കാമെന്നും ജനങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും ആദ്യമേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ പാലിച്ചതിനാല്‍ ദുരന്തനിവാരണത്തില്‍ ആളപായമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 23നും 24നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. അത് അനുസരിച്ച് കേരളം നടപടികള്‍ എടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നു. ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ദുരന്ത പ്രതികരണ സേനാ സംഘത്തെ (എന്‍ഡിആര്‍എഫ്) മുന്‍കൂട്ടി കേരളത്തിലേക്ക് അയച്ചിരുന്നു. ജൂലൈ 23ന് ഒന്‍പതു സംഘത്തെയും 30ന് മൂന്നു സംഘത്തെയും അയച്ചു. എന്നാല്‍ സര്‍ക്കാര്‍ വേണ്ട സമയത്ത് ജനങ്ങളെ ഒഴിപ്പിച്ചില്ല. എന്‍ഡിആര്‍എഫ് സംഘം എത്തിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി പ്രവര്‍ത്തിക്കണമായിരുന്നു.

പ്രകൃതി ദുരന്തങ്ങള്‍ക്കു മുന്‍കൂട്ടി മുന്നറിയിപ്പു നല്‍കാന്‍ കഴിയുന്ന ലോകത്തെ നാലു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് അമിത് ഷാ പറഞ്ഞു. ഏഴു ദിവസം മുന്‍കൂട്ടി ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കാനാവും. ദുരന്തത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കേരള സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം നില്‍ക്കുമെന്ന് അമിത് ഷാ പറഞ്ഞു.

 

Share this Article

Leave a Comment