Newsperseconds.com

അരുവിപ്പുറം ശിവക്ഷേത്രത്തില്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി; വിപുലമായ ഒരുക്കങ്ങള്‍

Untitled 1

നെയ്യാറ്റിന്‍കര: ശ്രീനാരായണഗുരു പ്രഥമ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തില്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി. ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ കീഴിലുള്ള അരുവിപ്പുറത്ത് ബലിതര്‍പ്പണത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സജ്ജമാക്കിയിരുന്നത്. ഇന്ന് പുലര്‍ച്ചെ 4.30 നാണ് ബലിതര്‍പ്പണം ആരംഭിച്ചത്. രാവിലെ മേല്‍ശാന്തി ക്ഷേത്രനട തുടര്‍ന്ന് അഭിഷേകം നടത്തിയതിന് ശേഷമാണ് ബലിതര്‍പ്പണം ആരംഭിച്ചത്. നാനാവിഭാഗത്തില്‍ പെട്ട ആയിരക്കണക്കിനാളുകളാണ് അരുവിപ്പുറത്തെത്തിയത്.

Capture

ഒരേ സമയം അഞ്ഞൂറു പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ബലിതര്‍പ്പണത്തിന് ശേഷം നെയ്യാറിലെ ശങ്കരന്‍കുഴിയില്‍ സ്‌നാനവും നടത്താം. ക്ഷേത്ര പരിസരവും നദിക്കരയും പ്രത്യേകം ബാരിക്കേടുകള്‍ നിര്‍മ്മിച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ഗുരു തപസിരുന്ന കൊടിതൂക്കിമലയിലെ ഗുഹയും കുമാരഗിരി ഗുരുദേവ, മുരുക ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മടങ്ങുന്നത്. 1888 കുംഭമാസത്തിലെ ശിവരാത്രി നാളിലാണ് ഗുരു ഇവിടെ പ്രതിഷ്ഠ നടത്തിയത്. നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍നിന്നു ഗുരു മുങ്ങിയെടുത്ത ശിവലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ.

Share this Article

Leave a Comment