തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്കി. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കന്‍ ഝാര്‍ഖണ്ഡിന് മുകളില്‍ തീവ്ര ന്യൂനമര്ദവുമുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശ്, കിഴക്കന്‍ മധ്യ പ്രദേശ്, വടക്കന്‍ ഛത്തീസ്ഗഡ് വഴി സഞ്ചരിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായാണ് നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുള്ളത്.
സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ്
- Related News
- Latest News