മൂവാറ്റുപുഴയിലെ ക്വാറികളെ കുറിച്ച് വിശദമായ പഠനം നടത്തുമെന്ന് ആര്.ഡി.ഒ ഷൈജു ജേക്കബ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് മൂവാറ്റുപുഴ ആര്.ഡി.ഒ ഷൈജു ജേക്കബ് അനധികൃത ക്വാറികള്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്. വയനാട്ടിലെ ചൂരല്‍മല അപകടത്തിന് ശേഷം കേരളത്തിലെ എല്ലാ അനധികൃത പാറമടകള്ക്കെതിരെയുമുള്ള ആര്.സി രാജീവ്ദാസിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതില്‍ മൂവാറ്റുപുഴയിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനവും വ്യക്തമാക്കിയിരുന്നു. അതിനു ശേഷമാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും അടച്ചു പൂട്ടുമെന്നും അതിന് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും ആര്.ഡി.ഒ ഷൈജു അറിയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ ഇടപെടലിന്റെ ഫലമായാണ് ആര്‍ഡിഒ വിശദമായ പരിശോധന നടത്തുന്നത്. മൂവാറ്റുപുഴയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകൊണ്ടായിരിക്കും പ്രവര്‍ത്തനങ്ങളെല്ലാം നടപ്പിലാക്കുക. അതിന് വേണ്ട എല്ലാ ഇടപെടലുകളും റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ അനധികൃത ക്വാറികള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാവും. ആരെങ്കിലും അത്തരത്തില്‍ നിയമലംഘനങ്ങള്‍ക്ക് ഉത്തരവ് നല്കിയിട്ടുണ്ടെങ്കില് അത് പരിശോധിക്കും. കൂടാതെ, ശക്തമായ ഇടപെടല്‍ നടത്തി സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും ആര്.സി രാജീവ്ദാസിന് ആര്‍ഡിഒ ഉറപ്പുനല്‍കി.
അനിയന്ത്രിതമായ ഖനനവും മണ്ണെടുക്കലുമെല്ലാമാണ് ഉരുള്‍പൊട്ടല്‍ പോലുള്ള വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ആര്‍സി രാജീവ്ദാസ് വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട, കൊല്ലം,വയനാട്, തിരുവനന്തപുരം, തൃശ്ശൂര്‍, ഇടുക്കി, കൊട്ടാരക്കര തുടങ്ങി ഓരോ ജില്ലയിലേയും പ്രദേശത്തുള്ള അനധികൃത ക്വാറികള്‍ക്കെതിരെയും ആര്.സി രാജീവ്ദാസ് ശക്തമായ ഇടപെടല്‍ നടത്തുമെന്നാണ് വ്യക്തമാക്കിയത്. മൂവാറ്റുപുഴ ആര്‍ഡിഒയുടെ ഭാഗത്ത് നിന്നാണ് ആദ്യത്തെ പ്രതികരണമുണ്ടായത്. മറ്റു ആര്ഡിഒകളുമായി ബന്ധപ്പെട്ട് ക്വാറികള്‍ നിര്‍ത്തലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഷം കൂടും തോറും ദുരന്തങ്ങള്‍ കൂടിയിട്ടും പുതിയ ക്വാറികള്‍ക്ക് ആരും തടയിടുന്നില്ലെന്നും അതീവപരിസ്ഥിതി ലോലപ്രദേശമായ മൂവാറ്റുപുഴയില്‍ യാതൊരു വിധ പരിശോധനയും ലൈസന്‍സുമില്ലാതെ പാറമടകള്‍ വര്ദ്ധിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പ്രദേശത്ത് മുഴുവന്‍ ഭീതി പടര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടന്നുക്കൊണ്ടിരിക്കുന്നത്. പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആര്.സി രാജീവ്ദാസ് ഇടപെടല്‍ നടത്തിയിരുന്നത്. ജില്ലയുടെ മുക്കുംമൂലയും തുരന്ന് അനധികൃത പാറമടകള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുമ്പോഴും അധികൃതര്‍ കണ്ണടച്ച് ഇരിക്കുകയാണെന്നും ഇതിനെതിരെ അടിയന്തര നടപടി വേണമെന്നും ആര്.സി രാജീവ്ദാസ് വ്യക്തമാക്കിയിരുന്നു.