കണ്ണൂർ സർവ്വകലാശാല വീണ്ടും വിവാദത്തിൽ. അധ്യാപക റാങ്ക് ലിസ്റ്റിൽ മെറിറ്റ് അട്ടിമറിയെന്ന് പരാതി. ഫിസിക്സ് പഠന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ തിരിമറി നടന്നുവെന്നാണ് പരാതി
ജനറൽ മെറിറ്റിൽ മുൻ നിരയിലുള്ള മുസ്ലീം വിദ്യാർത്ഥികൾ സംവരണ പട്ടികയിൽ പിന്നിലും ജനറൽ പട്ടികയിൽ ഇടം പിടിക്കാത്ത ഉദ്യോഗാർത്ഥികൾ മുസ്ലീം സംവരണ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരായി എന്നുമാണഅ പരാതിയിൽ. മുസ്ലീം സംവരണ വിഭാഗത്തിൽ ഒന്നാമത് എത്തേണ്ട ജനറൽ വിഭാഗത്തിലെ മൂന്നാം റാങ്കുകാരി പിന്തള്ളപ്പെട്ടു. ഇതു സംബന്ധിച്ച് ഗവർണർക്ക് പരാതി നൽകുമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.
അതേസമയം, കണ്ണൂർ സർവ്വകലാശാല വിസി നിയമനവുമായി ഡോ. ഗോപിനാഥ് രവീന്ദ്രനെ ഇടതുസര്‍ക്കാര്‍ വീണ്ടും നിയമിച്ചത് ചട്ടം ലംഘിച്ചു തന്നെയെന്ന് സുപ്രിംകോടതി കണ്ടെത്തിയിരുന്നു. പുനര്‍ നിയമനത്തിലും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയത്. കണ്ണൂര്‍ സര്‍വ്വകലാശാല നിയമപ്രകാരം 60 വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കാനാവില്ല. എന്നാല്‍ പുനര്‍നിയമനത്തിന് ഈ ചട്ടം ബാധകമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് പുനര്‍നിയമനത്തിനും ചട്ടപ്രകാരമുള്ള യോഗ്യതാ മാനദണ്ഡം പാലിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.