Newsperseconds.com

സംസ്ഥാന രജിസ്‌ട്രേഷനില്‍ നീറ്റ്-പിജി പരീക്ഷാ കേന്ദ്രം; കേരളത്തിന്റെ ആവശ്യത്തിന് അനുമതി നല്‍കി കേന്ദ്രം; പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രി ജെപി നദ്ദക്കും നന്ദി അറിയിച്ച് കെ. സുരേന്ദ്രന്‍

Neet

കേരളത്തില്‍ നിന്നുള്ള നൂറുകണക്കിന് എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കേരളത്തില്‍ നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കാന്‍ നടപടി തുടങ്ങിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഓഗസ്റ്റ് 5ന് കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കുമെന്നും കേരളത്തില്‍ നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നതായും കെ.സുരേന്ദ്രന്‍ അറിയിച്ചു. ജെ.പി.നദ്ദയ്ക്ക് നല്‍കിയ നിവേദനമടക്കം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് കെ.സുരേന്ദ്രന്‍ പങ്കുവെച്ചത്.

ജൂലൈ 31നാണ് കെ.സുരേന്ദ്രന്‍ ജെ.പി.നദ്ദയ്ക്ക് നിവേദനം നല്‍കിയതെന്നും മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നതും. ശനിയാഴ്ച്ച ജെ.പി നദ്ദ വിളിച്ച് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കായുള്ള നടപടി തുടങ്ങിയെന്നും ഓഗസ്റ്റ് 5ന് പ്രഖ്യാപിക്കുമെന്നുമാണ് കുറിപ്പില്‍ പറയുന്നത്. നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കാനുള്ള നടപടി കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് കെ.സുരേന്ദ്രന്‍ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Share this Article

Leave a Comment