തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശികള്‍ക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം. രണ്ട് യുവാക്കളുടെ രക്തസാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. രോഗലക്ഷണങ്ങളോടെ യുവാക്കള്‍ നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നെയ്യാറ്റിന്‍കര കണ്ണറവിളയില്‍ യുവാവ് മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്നു സംശയിക്കുന്നതിനിടെയാണ് പനിബാധിതരായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ മാസം 23ന് കണ്ണറവിള, അനുലാല്‍ ഭവനില്‍ അഖില്‍(27) ആണ് മരിച്ചത്. കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍ കുളത്തിലാണ് മരിച്ച അഖില്‍ കുളിച്ചത്. അഖിലിന് മസ്തിഷ്‌ക ജ്വരമാണെന്നാണ് ആരോഗ്യവകുപ്പ് സംശയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സമാന രോഗലക്ഷണങ്ങളുമായി യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.