Newsperseconds.com

തിരച്ചില്‍ എട്ടാം ദിനം; കണ്ണീരോടെ വയനാട്; ഇന്ന് ചാലിയാറിന്റെ ഇരുകരകളിലും നിലമ്പൂര്‍ വരെയും അന്വേഷണം

Capture

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ എട്ടാം ദിനത്തിലും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും. സൂചിപ്പാറ മുതല്‍ പോത്തുകല്ലു വരെ ചാലിയാറിന്റെ ഇരുകരകളിലും നിലമ്പൂര്‍ വരെയും ഇന്ന് അന്വേഷണം നടത്തുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുക. സൂചിപ്പാറയ്ക്ക് താഴെയുള്ള രണ്ട് വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും പരിശോധന നടത്തും. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിന്റെ ഭാഗമാകും.

തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസണ്‍ പ്ലാന്റേഷന്റെ 50 സെന്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടര്‍ ഏറ്റെടുക്കും. 30 മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌ക്കരിച്ചത്. 158 ശരീര ഭാഗങ്ങള്‍ കൂടി മറവ് ചെയ്യുന്നതിന് പുതുതായി ഏറ്റെടുത്ത 50 സെന്റ് ഭൂമി ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.

Share this Article

Leave a Comment