Newsperseconds.com

ബ്രസീലില്‍ യാത്രാമധ്യേ വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്ന 62 പേരും മരിച്ചു

Planecrash

സാവോ പോളോ: ബ്രസീലില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 62 പേര്‍ മരണപ്പെട്ടു. കാസ്‌കാവലില്‍ നിന്ന് ഗ്വാറുള്‍ഹോസ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. വിമാനത്തില്‍ 58 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 62 പേരും മരിച്ചു.

വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം നിയന്ത്രണം വിട്ട് കുത്തനെ വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടകാരണം വ്യക്തമല്ല. ജനവാസമേഖലയില്‍ തകര്‍ന്നു വീണതുകൊണ്ട് നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Share this Article

Leave a Comment