Newsperseconds.com

ബംഗ്ലാദേശില്‍ മതമൗലികവാദികള്‍ നടത്തുന്നത് ആസൂത്രിത ആക്രമണം; ഹൈന്ദവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണം; പ്രധാനമന്ത്രി ഇടപെടണമെന്ന് ഡോ.രാജീവ്‌മേനോന്‍

Bngl

ധാക്ക: ബംഗ്ലാദേശിലെ ഭരണ വിരുദ്ധ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ ഹൈന്ദവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കേന്ദ്രത്തെ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. ബംഗ്ലദേശിലെ ഹിന്ദുക്കളെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡോ രാജീവ് മേനോന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. അശാന്തിയുടെ ഈ കാലഘട്ടത്തില്‍ നാമെല്ലാവരും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തണം. ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ ജീവനും സമ്പത്തും ദുഷ്ടശക്തികളില്‍നിന്നും സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

170 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് എട്ട് ശതമാനത്തോളം ഹിന്ദുക്കളാണ്. ഹസീനയുടെ അവാമി ലീഗിനെയാണ് ഹിന്ദുക്കളില്‍ ഭൂരിഭാഗവും പിന്തുണയ്ക്കുന്നത്. ഇതാണ് കലാപകാരികളെ ചൊടിപ്പിക്കാനുള്ള പ്രധാന കാരണം. ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് പേരാണ് ഇന്ത്യയിലേക്ക് പലായനം ചെയ്യാനായി അതിര്‍ത്തികളില്‍ കാത്തിരിക്കുന്നത്. ബംഗ്ലാദേശിന്റെ ഭാവി സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ഹിന്ദുക്കളുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് നേരെ നടക്കുന്ന അക്രമണങ്ങളെ അപലപിച്ച് ഡോ. രാജീവ്‌മേനോന്‍ രംഗത്തെത്തി. ഹിന്ദുക്കള്‍ക്കെതിരായ മതമൗലികവാദികള്‍ ആസൂത്രിത ആക്രമണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്നത് അപകടകരകമായ അക്രമമാണ്. ഹിന്ദുക്കളെ ഇന്ത്യ സംരക്ഷിക്കണം. രാജ്യം മുഴുവന്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കൊപ്പം നില്‍ക്കണമെന്നും ഡോ.രാജീവ്‌മേനോന്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും ബംഗ്ലാദേശ് വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

 

Share this Article

Leave a Comment