Newsperseconds.com

മുന്‍ വിദേശകാര്യ മന്ത്രി കെ നട്വര്‍ സിങ് അന്തരിച്ചു

Capture

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ കെ നട്വര്‍ സിങ് അന്തരിച്ചു. 93 വയസ്സായിരുന്നു. അസുഖബാധിതനായി ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ വെച്ചാണ് നട്വര്‍ സിങിന്റെ അന്ത്യം. മുന്‍ കോണ്‍ഗ്രസ് എംപിയായിരുന്ന നട്വര്‍ സിങ് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു.

പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1966 മുതല്‍ 1971 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസ് ചുമതലയും വഹിച്ചു. 1984-ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. നിരവധി പുസ്തകങ്ങളും നട്വര്‍ സിങ് രചിച്ചിട്ടുണ്ട്.

 

Share this Article

Leave a Comment