Newsperseconds.com

ചാലിയാര്‍ പുഴയില്‍ കുത്തൊഴുക്ക് കൂടി; വനത്തിനുള്ളില്‍ കുടുങ്ങി 14 സന്നദ്ധപ്രവര്‍ത്തകര്‍; കാപ്പിത്തോട്ടത്തില്‍ സുരക്ഷിതരെന്ന് ശബ്ദസന്ദേശം

Landslide

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലില്‍ വനത്തില്‍ കുടുങ്ങിയ സന്നദ്ധ പ്രവര്‍ത്തകരെ ഇതുവരെ രക്ഷിക്കാനായില്ല. എസ്ഡിപിഐയുടെ 14 സന്നദ്ധ പ്രവര്‍ത്തകരാണ് വനത്തില്‍ കുടുങ്ങിയത്. ചാലിയാര്‍ പുഴയില്‍ കുത്തൊഴുക്ക് ശക്തമായതോടെ മറുകരയിലേക്ക് എത്താനാവാതെ വനത്തില്‍ കുടുങ്ങുകയായിരുന്നു.

ഇന്നലെ ചൂരല്‍മല മുണ്ടക്കൈ ഭാഗത്ത് കനത്ത മഴയായിരുന്നു. സൂചിപ്പാറഭാഗത്താണ് ഇവര്‍ ഉള്ളതെന്നാണ് വിവരം. സംഘം പ്രദേശത്ത് സുരക്ഷിതരാണെന്ന ശബ്ദസന്ദേശമാണ് ഒടുവില്‍ എത്തിയത്. കുത്തൊഴുക്ക് ശക്തമായതിനാല്‍ മറുകരയിലേക്ക് എത്താന്‍ കഴിയില്ലെന്നും കാപ്പിത്തോട്ടത്തില്‍ സുരക്ഷിതമായി നില്‍ക്കാനാണ് തീരുമാനമെന്നായിരുന്നു ശബ്ദ സന്ദേശം. ജനകീയ തിരച്ചിലിന്റെ ഭാഗമായാണ് ഇവര്‍ ഇന്നലെ തിരച്ചിലിന് ഇറങ്ങിയത്. പുഴയില്‍ വെള്ളം കുറഞ്ഞുവരുന്നുണ്ടെന്നും ഇതേസാഹചര്യം തുടരുകയാണെങ്കില്‍ കുറച്ചുസമയം കഴിയുന്നതോടെ മറുകരയില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നുമാണ് ഒടുവില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നാണ് വിവരം.

Share this Article

Leave a Comment