Newsperseconds.com

പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് നാളെ മുതല്‍ തൂത്തുക്കുടിയിലേക്ക്; ഫ്‌ലാഗ് ഓഫ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കും

Untitled 1

പാലക്കാട് : പാലക്കാട്  തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് നാളെ മുതല്‍ തൂത്തുക്കുടിയിലേക്ക് സര്‍വ്വീസ് നടത്തും. തൂത്തുക്കുടിയിലേക്കുള്ള സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നാളെ വൈകീട്ട് 3.45ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കും.എറണാകുളം ഹൗറ അന്ത്യോദയ എക്‌സ്പ്രസിന്റെ ആലുവയിലെ സ്റ്റോപ്പും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.05നു പാലക്കാട് നിന്നു പുറപ്പെടുന്ന പാലരുവി എക്‌സ്പ്രസ് പിറ്റേന്നു രാവിലെ തൂത്തുക്കുടിയിലെത്തും.

തുടക്കത്തില്‍ പുനലൂര്‍ വരെയായിരുന്ന സര്‍വീസ് പിന്നീട് ചെങ്കോട്ടയിലേക്കും രണ്ടു വര്‍ഷം മുമ്പ് തിരുനല്‍വേലിയിലേക്കും നീട്ടുകയായിരുന്നു. തിരുനെല്‍വേലിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടി. ഇവിടെ നിന്നും തിരുനെല്‍വേലിയിലേക്ക് പാലരുവി നീട്ടണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് സര്‍വീസ് നീട്ടിയത്. തൂത്തുക്കുടിയില്‍ നിന്നു കൂടുതല്‍ ചരക്കുകളും ലഭിക്കുമെന്നതിനാല്‍ വരുമാന വര്‍ധനയും റെയില്‍വേ പ്രതീക്ഷിക്കുന്നുണ്ട്.

 

Share this Article

Leave a Comment