Newsperseconds.com

‘സമാധാനത്തിനും നീതിക്കും ഐക്യത്തിനും വേണ്ടി കൂടുതല്‍ പരിശ്രമിക്കാം’; അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും 78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഓരോ ഭാരതീയനും ആശംസകള്‍ അറിയിച്ച് ഡോ.രാജീവ്‌മേനോന്‍

Untitled 1

രാജ്യം 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഓരോ ഭാരതീയനും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റേയും സന്തോഷത്തിന്റെയും ദിവസമാണ്. ഈ അവസരത്തില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുന്നതിനു സാക്ഷ്യം വഹിക്കുന്നത് എപ്പോഴും നമ്മുടെ ഹൃദയത്തെ പുളകിതമാക്കുന്നുവെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. നമ്മുടെ മഹത്തായ രാഷ്ട്രത്തെക്കുറിച്ചും അതിലെ പൗരനായിരിക്കാനുള്ള ഭാഗ്യത്തെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ എന്നും സന്തോഷമാണെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. സമാധാനത്തിനും നീതിക്കും ഐക്യത്തിനും വേണ്ടി കൂടുതല്‍ പരിശ്രമിക്കാമെന്നും
നമ്മുടെ പൂര്‍വികരുടെ ധീരതയെയും നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തെയും നമുക്ക് ആദരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രം ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ഓര്‍മ്മകള്‍ നമ്മുടെ മനസ്സുകളില്‍ തിങ്ങിനിറയുകയാണ്. ദേശാഭിമാനികളും ധീരരുമായ മഹത്തുക്കള്‍ വളരെയധികം വെല്ലുവിളികള്‍ ഏറ്റെടുക്കുകയും പരമമോന്നത ത്യാഗങ്ങള്‍ വരിക്കുകയും ചെയ്തു. അവരുടെ ഓര്‍മകളെ നാം അഭിവാദ്യം ചെയ്യുകയാണെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. പാരമ്പര്യങ്ങളുടെയും അവയുടെ ആവിഷ്‌കാരങ്ങളുടെയും വൈവിധ്യത്തെ സംയോജിപ്പിച്ചത് രാഷ്ട്രപിതാവും നമ്മുടെ വഴികാട്ടിയുമായ മഹാത്മാഗാന്ധിയായിരുന്നു. സര്‍ദാര്‍ പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹെബ് അംബേദ്കര്‍, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ മഹത് നേതാക്കളും ഉണ്ടായിരുന്നു. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികള്‍ രാജ്യത്ത് അലയടിക്കുകയാണ്. മറ്റു ആഘോഷങ്ങളേക്കാളും രാജ്യത്ത് കൊണ്ടാടുന്ന ദിനമാണ് ആഗസ്റ്റ് 15. ധീരനേതാക്കന്മാരുടെ വിപ്ലവകരമായ ഓര്‍മകള്‍ ചെറിയ കുട്ടികള്‍ക്ക് വരെ മനപാഠമാണ്. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാ ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ഇന്ത്യ മഹാരാജ്യത്ത് ജനിച്ചതില്‍ നമ്മള്‍ ഓരോരുത്തരും ഭാഗ്യവാന്‍മാരാണെന്നും ഡോ.രാജീവ്‌മേനോന്‍ ഓര്‍മിപ്പിച്ചു.

രാഷ്ട്രം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ സജ്ജമായിരിക്കുകയാണ്. വൈവിധ്യവും ബഹുസ്വരതയും നിലനില്‍ക്കുന്ന ഏക രാഷ്ട്രമെന്ന നിലയില്‍ നാം ഒരുമിച്ച് മുന്നേറുന്നു. നമ്മുടേത് പോലൊരു ബൃഹത് രാജ്യത്ത്, സാമൂഹിക ശ്രേണിയെ അടിസ്ഥാനപ്പെടുത്തി ഭിന്നതയുണ്ടാക്കുന്ന പ്രവണതകള്‍ പാടെ തള്ളിക്കളയേണ്ടതുണ്ടെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. വൈവിധ്യങ്ങളുടെ ഒരു വലിയ സമന്വയമാണ് ഇന്ത്യ എന്ന രാഷ്ട്രം. നമ്മുടെ രാഷ്ട്രത്തിന്റെ നിലനില്‍പ്പുതന്നെ നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ സങ്കല്‍പത്തിലൂന്നിയാണ്. ഈ സങ്കല്‍പ്പത്തിലൂന്നി രാഷ്ട്രത്തെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാന്‍ വരും വര്‍ഷങ്ങളില്‍ നമ്മള്‍ ഓരോരുത്തര്‍ക്കും കഴിയട്ടെയെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. സ്വന്തം ജീവന്‍ പണയപ്പെടുത്തി നമ്മുടെ സ്വാതന്ത്ര്യം കാക്കുന്ന ധീര സായുധ സേനാ ജവാന്മാര്‍ക്കും രാജ്യത്തുടനീളം ജാഗ്രത പുലര്‍ത്തുന്ന പോലീസുകാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും എല്ലാ ഇന്ത്യന്‍ പൗന്മാര്‍ക്കും ഡോ.രാജീവ്‌മേനോന്‍ ഹൃദയംഗമമായ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

 

 

Share this Article

Leave a Comment