Newsperseconds.com

‘അതിജീവനത്തിന്റെ പുതുവര്‍ഷം’; ചിങ്ങപുലരിയില്‍ ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും പുതുവത്സരാശംസകള്‍ നേര്‍ന്ന് ആര്‍പിഐ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍

Untitled 1 Recovered

എല്ലാ കേരളീയര്‍ക്കും ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും പ്രതീക്ഷകളുടെ ചിങ്ങപുലരി ആശംസിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ നമ്മള്‍ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുകയാണ്. പ്രളയക്കെടുതിക്കിടെ മലയാളിക്ക് അതിജീവനത്തിന്റെ പുതുവര്‍ഷമാണിത്. കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഈ ചിങ്ങമാസ പുലരിയില്‍ സന്തോഷവും ഐശ്വര്യവും സമ്പത്തും ഉണ്ടാവട്ടെയെന്നും അതോടൊപ്പം പുതുവത്സരാശംസകള്‍ നേരുന്നുവെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

മലയാളിയുടെ ആഘോഷകളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഓണം. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വര്‍ണവര്‍ണമുള്ള നെല്‍ക്കതിരുകള്‍ പാടങ്ങള്‍ക്ക് ശോഭ പകരുന്ന കാലം. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും നന്മകള്‍ നിറഞ്ഞ നല്ലൊരു വര്‍ഷത്തിനായുള്ള തുടക്കമാവട്ടെയെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്തുത്സവത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം തിരികെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് കൂടിയാണ് ഈ ചിങ്ങദിനം ഓര്‍മപ്പെടുത്തുന്നതെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

കര്‍ഷക ദിനാഘോഷത്തിനു നാടെങ്ങും ഒരുക്കമാരംഭിച്ചു. പ്രസന്നമായ കാലാവസ്ഥയാണ് ഈ മാസത്തിലെ ഒരു പ്രത്യേകത. ചിങ്ങമാസത്തില്‍ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാല്‍ പിന്നെ എവിടെയും പൂക്കള്‍ കൊണ്ട് നിറയും.കാര്‍ഷിക പാരമ്പര്യത്തെ പിന്തുടരാന്‍ ആരും താല്‍പര്യപ്പെടാതിരിക്കുമ്പോഴും ചില മാതൃകകള്‍ ഇപ്പോഴും നമുക്ക് മുന്നിലുണ്ട്. ചിങ്ങം ഒന്നിന്റെ മഹത്വവും പുതുവര്‍ഷാരംഭവും കുട്ടികളിലേക്ക് പകരണം. മനോഹരമായ ചിങ്ങ പുലരിയുടെ വിശുദ്ധിയില്‍ എല്ലാവര്‍ക്കും നല്ലൊരു വര്‍ഷം ആശംസിക്കുന്നുവെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

Share this Article

Leave a Comment