Newsperseconds.com

ചൂഷകര്‍ക്ക് ഒപ്പമല്ല, ചൂഷണം നേരിടുന്നവര്‍ക്ക് ഒപ്പമായിരിക്കും സര്‍ക്കാര്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ 

Untitled 1

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതീവഗുരുതരമാണെന്നും കൂടുതല്‍ പ്രധാന്യത്തോടെ നിയമനടപടികള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരു റിപ്പോര്‍ട്ട് രാജ്യത്ത് ആദ്യമാണ്. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പൊതു മാര്‍ഗ രേഖ കൊണ്ടു വരാന്‍ അധികാരമുണ്ടോ എന്ന് പരിശോധിച്ചു. സിനിമാ വ്യവസായ മേഖലയില്‍ ഐസിസി രൂപീകരണം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കി. ക്രിയാത്മക ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ സംവിധായകരുടെ നാല് ചിത്രങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ചു. ട്രിബ്യൂണല്‍ ശുപാര്‍ശ ഗൗരവത്തോടെ പരിഗണിക്കും. സാമ്പത്തിക പ്രയാസത്തിന്റെ പരിമിതി ഉണ്ടെങ്കിലും വിഷയം ഗൗരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമഗ്ര സിനിമാ നയത്തിന്റെ കരട് തയ്യാറാക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കരട് നയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും. തുല്യ വേതനം നടപ്പിലാക്കുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ മേഖല കുത്തഴിഞ്ഞതാണെന്ന അഭിപ്രായമില്ല. അതിലെ സാങ്കേതിക പ്രവര്‍ത്തകര്‍ അസന്മാര്‍ഗികളാണെന്നോ സര്‍ക്കാരിന് അഭിപ്രായമില്ല. ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരി എറിയുന്ന സമീപനം നമ്മുടെ സിനിമാ മേഖലയുടെ വളര്‍ച്ച തടയും. സിനിമക്ക് ഉള്ളില്‍ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകള്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെയും ഫീല്‍ഡ് ഔട്ടാക്കാന്‍ ആരും അധികാരം ഉപയോഗിക്കരുത്. കഴിവും സര്‍ഗ്ഗാത്മകഥയുമായിരിക്കണം മാനദണ്ഡം. ചൂഷകര്‍ക്ക് ഒപ്പമല്ല സര്‍ക്കാര്‍. ചൂഷണം നേരിടുന്നവര്‍ക്ക് ഒപ്പമായിരിക്കും സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Share this Article

Leave a Comment