Newsperseconds.com

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരി കന്യാകുമാരി എക്‌സപ്രസ്സില്‍; യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു; അന്വേഷണ സംഘം കന്യാകുമാരിയിലേക്ക്

Untitled 1

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിയുടെ മകള്‍ തസ്മിത്ത് തംസത്തെ ട്രെയിനില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തതായാണ് അറിഞ്ഞത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിത എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. വീട്ടുകാര്‍ ശകാരിച്ചതിനെ തുടര്‍ന്ന് കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് തമ്പാനൂരില്‍ നിന്ന് ബാംഗ്ലൂര്‍ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ കയറിയതായാണ് വിവരം. ട്രെയിനില്‍ ഇരുന്ന് പെണ്‍കുട്ടി കരയുന്നത് കണ്ട യാത്രക്കാരിയാണ് പൊലീസിനെ വിവരമറിയിച്ചത്.

പാറശാല വരെ കുട്ടി ട്രെയിനില്‍ ഉണ്ടായിരുന്നതായി യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടിയുടെ കൈയില്‍ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത യാത്രക്കാരി അറിയിച്ചു. യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ബബിതയാണ് പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തത്. പെണ്‍കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുകയായിരുന്നു. ഇതാണ് ശ്രദ്ധിക്കാന്‍ കാരണമെന്നാണ് ബബിത പറയുന്നത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഫോട്ടോ സഹിതം വിവരം യാത്രക്കാരി പൊലീസിന് കൈമാറിയത്. കാണാതായ സമയത്ത് ചുവപ്പ് പാവാടയും മഞ്ഞ ടോപ്പുമാണ് വേഷം. കുട്ടിയെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

Share this Article

Leave a Comment