തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂര്‍ സ്വദേശി ഉണ്ണി എന്ന കാട്ടുണ്ണിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ഉണ്ണി മുമ്പും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം ആറം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹൃത്തിന് കൂട്ടിരിക്കാന്‍ പോയ വിനോദിനെ മദ്യലഹരിയിലായിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. കേസിലെ മറ്റു മൂന്ന് പ്രതികളായ ശരത് കുമാര്‍, രജിത് ബാബു, കണ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കേസിലെ 6 പ്രതികളില്‍ 2 പ്രതികളെ വെറുതെ വിട്ടു.