തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. കുട്ടിയെ ഏറ്റുവാങ്ങാന്‍ ശിശുക്ഷേമസമിതി(സിഡബ്ല്യുസി) അംഗങ്ങള്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു. സിഡബ്ല്യുസി സംഘം ഇന്ന് വൈകിട്ട് വിശാഖപട്ടണത്ത് എത്തും. ഇന്നുതന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സംഘം ശ്രമിക്കുന്നത്.
കുട്ടി സുരക്ഷിതയാണ്. വിശാഖപട്ടണത്ത് വെച്ച് താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 37 മണിക്കൂറുകള്‍ക്ക് ശേഷം വിശാഖപട്ടണം മലയാളി സമാജം പ്രവര്‍ത്തകരാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി സമാജം പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ട്രെയിനിലെ ബെര്‍ത്തില്‍ കിടക്കുകയായിരുന്നു കുട്ടി. സംശയം തോന്നിയ യാത്രക്കാര്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി പ്രതികരിച്ചിരുന്നില്ല.
അമ്മ തല്ലിയതുകൊണ്ടാണ് പോയതെന്ന് കുട്ടി പറഞ്ഞു. എവിടേക്കാണ് പോയതെന്ന് അറിയില്ല. എങ്ങനെയാണ് പോയതെന്നും അറിവില്ല. പൊലീസിനൊപ്പം വരുമെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. അമ്മ തല്ലിയതുകൊണ്ടാണ് പോയതെന്ന് കുട്ടി പറഞ്ഞു. എവിടേക്കാണ് പോയതെന്ന് അറിയില്ല. എങ്ങനെയാണ് പോയതെന്നും തങ്ങള്‍ക്ക് അറിവില്ല. പൊലീസിനൊപ്പം വരുമെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. പൊലീസ് കുട്ടിയെ കണ്ടെത്തിയതില്‍ സന്തോഷമെന്നും എല്ലാവര്‍ക്കും നന്ദിയെന്നും മാതാപിതാക്കള്‍ പറഞ്ഞു.