Newsperseconds.com

എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണമുണ്ടാകും; എത്ര ഉന്നതനായാലും യാതൊരു വിട്ടു വീഴ്ചയുമുണ്ടാകില്ല; മുഖ്യമന്ത്രി

Untitled 1

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി. ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും അന്വേഷണത്തില്‍ യാതൊരു വിട്ടു വീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ കാര്യവും ശരിയായ നിലയില്‍ സര്‍ക്കാര്‍ പരിശോധിക്കും. ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പ്രശ്‌നങ്ങളെ അതിന്റെ എല്ലാ ഗൗരവവും നില നിര്‍ത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. കോട്ടയത്ത് കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിക്കുന്നു മുഖ്യമന്ത്രി.

മാധ്യമപ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് കരുത്തോടെയാണ്. ഇപ്പോഴുണ്ടായ വിവാദമാണ് കാരണം. ഈ ആരോപണങ്ങളെല്ലാം തന്നെ സര്‍ക്കാര്‍ ശരിയായി പരിശോധിക്കും. കൃത്യനിര്‍വഹണത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന പോലീസുകാരെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. എല്ലാ ഗൗരവത്തോടെ അന്വേഷിക്കും. അതിനി ഏത് ഉന്നതനായാലും കര്‍ശന നടപടിയെടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികള്‍ ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആര്‍ജവം ഇന്ന് പൊലീസിനുണ്ട്. അതിനാല്‍ ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം വര്‍ധിച്ചു. അതേസമയം ഇത്തരം പ്രവര്‍ത്തനങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ചില പുഴുക്കുത്തുകള്‍ ഇന്നുമുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കും. അത്തരക്കാരെ പൊലീസിന് ആവശ്യമില്ല എന്ന നിലപാടാണ് സര്‍ക്കാരിന്. കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ 108 പേരെയാണ് ഇതുപോലെ പുറത്താക്കിയിട്ടുള്ളത്- മുഖ്യമന്ത്രി പറഞ്ഞു.

എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ റോള്‍ മോഡലാക്കിയ നെട്ടോറിയസ് ക്രിമിനലാണ് അദ്ദേഹമെന്നും പിവി അന്‍വര്‍ പറഞ്ഞിരുന്നു. മന്ത്രിമാരുടെതടക്കം രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ് കോളുകള്‍ എം ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ചോര്‍ത്തുന്നുണ്ടന്നും പിവി അന്‍വര്‍ ആരോപിച്ചിരുന്നു.

Share this Article

Leave a Comment