കൊച്ചി: നടന് നിവിന്‍ പോളിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയെയും ഭര്‍ത്താവിനെയും വിളിച്ചുവരുത്തിയത്. പരാതിയില്‍ പറഞ്ഞ ദിവസം നിവിന്‍ പോളി കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനാണ് തെളിവ് സഹിതം പുറത്തുവിട്ടത്.
കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും തന്റെ പക്കലുണ്ടെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞു. പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.