ഡല്‍ഹി: മെയ്തെയ്-കുക്കി സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഇന്ന് നടന്ന സംഘര്‍ഷത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. മണിപ്പൂരിലെ ജിരിബാം ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് ജില്ല മജിസ്ട്രേറ്റ് പ്രദേശത്ത് നിരോധന ഉത്തരവുകള്‍ പുറപ്പെടുവിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നതും ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുന്നതും പരിമിതപ്പെടുത്തി.
ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ വെടിവെപ്പിനിടെയാണ് നാല് പേര് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഒറ്റയ്ക്ക് കഴിയുകയായിരുന്നയാളെ അയാളുടെ വീട്ടില്‍ കയറിയാണ് ഉറങ്ങുന്നതിനിടെ വെടിവെച്ച് കൊന്നത്. ഇതിന് പിന്നാലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് തുടങ്ങി. ജില്ലാ ആസ്ഥാനത്തുനിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം തുടരുന്നത്.
സായുധ സംഘങ്ങള്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് ഡ്രോണുകള്‍ ഉപയോ?ഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഉയരത്തില്‍ പറത്തി ബോംബുകള്‍ വര്‍ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ഡ്രോണുകളാണ് ഇവരുടെ പക്കലുള്ളത്. ഡ്രോണുപയോ?ഗിച്ച് ബോംബ് വര്‍ഷിച്ചുകൊണ്ടുള്ള ആക്രമണത്തില്‍ സെപ്റ്റംബര്‍ ഒന്നിന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.