Newsperseconds.com

ഉത്സവകാലത്ത് മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍; സാമ്പത്തിക താങ്ങല്‍ പദ്ധതി ആനുകൂല്യം വിതരണം ചെയ്യുന്നതിനായി 7.5 കോടി രൂപ അനുവദിച്ചു

Untitled 1

മത്സ്യത്തൊഴിലാളികള്‍ക്കുള്ള സാമ്പത്തിക താങ്ങല്‍ പദ്ധതി ആനുകൂല്യം വിതരണം ചെയ്യുന്നതിനായി 7.5 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കാനായി തൊഴില്‍വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനെ സഹായധനം വിതരണം ചെയ്യുക. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഉത്സവകാലത്ത് മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു.

Share this Article

Leave a Comment