Newsperseconds.com

അതിജീവനത്തിന്റെയും സഹനത്തിന്റെയും പൊന്നോണം; ഐശ്വര്യത്തിന്റേയും സ്‌നേഹത്തിന്റേയും തിരുവോണാശംസകള്‍ നേര്‍ന്ന് ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Untitled 1

ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റേയും സ്‌നേഹത്തിന്റേയും പൊന്നോണാശംസകള്‍ നേര്‍ന്ന് ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. മാനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്മരണകളുമായി മലയാളികള്‍ പൊന്നോണ ആഘോഷത്തിലാണ്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ജാതിയെ മതമോ ഒന്നും വേര്‍തിരിവില്ലാതെ മലയാളി ആഘോഷിക്കുന്ന ഒന്നാണ് ഓണം. സ്‌നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണനാളുകളില്‍ പൂക്കളവും ഓണസദ്യയുമായി മലയാളികള്‍ ഒന്നാകുകയാണ്. ഇത് അതിജീവനത്തിന്റെയും സഹനത്തിന്റെയും പൊന്നോണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടിലെ ദുരന്തത്തില്‍ അകപ്പെട്ട് കുടുംബവും ബന്ധുക്കളും നഷ്ടപ്പെട്ട ഒരു പറ്റം ജനങ്ങളോടൊപ്പമാണ് ഇത്തവണ കേരളം ഓണം ആഘോഷിക്കുന്നതെന്നും ആര്‍.സി രാജീവ്ദാസ് ഓര്‍മിപ്പിച്ചു.

Capture

അത്തം ഒന്ന് മുതല്‍ തുടങ്ങുന്ന ഒരുക്കങ്ങള്‍ തിരുവോണ നാളില്‍ അവസാനിക്കുകയാണ്. തിരുവോണ ദിനത്തില്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസം കൂടിയാണെന്നാണ് ഐതിഹ്യം. മഹാബലിയെ വരവേല്‍ക്കുന്ന ദിവസത്തില്‍ ഒത്തുച്ചേരലിന്റെ സ്‌നേഹം പങ്കിടാന്‍ വീടുകളും ഒരുങ്ങിക്കഴിഞ്ഞു. ഒരു വസന്തകാലത്തിന്റെ ഓര്‍മകളുമായി പൂവിളികളും ആഘോഷങ്ങളുമായി ഈ പൊന്നിന്‍ ചിങ്ങമാസത്തില്‍ സമ്പല്‍സമൃദ്ധിയുടെ നിറവില്‍ മറ്റൊരു പോന്നോണക്കാലംകൂടി കടന്നു പോകുകയാണ്. ഗൃഹാതുരത്വത്തിന്റെ മധുരസ്മൃതികള്‍ക്കിപ്പുറത്ത് ഗതകാലസ്മരണയുടെ വേലിയേറ്റത്തിന്റെ മറ്റൊരോണക്കാലം. പ്രകൃതിചൈതന്യത്തെയും കേരളസംസ്‌ക്കാരത്തെയും വിളിച്ചോതുന്ന ഈ വരവേല്‍പ്പിന്റെ ഉത്സവം എന്നും ഒന്നിച്ച് തന്നെ ആഘോഷിക്കണം. മണ്ണിനേയും പ്രകൃതിയെയും ആചാരങ്ങളെയും സംസ്‌ക്കാരത്തെയും കാത്തുസൂക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ പുതുതലമുറകള്‍ക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയംഗമമായ ഓണാശംസകള്‍…സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാന്‍ ഓണോത്സവത്തിന് കഴിയും. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

 

Share this Article

Leave a Comment