Newsperseconds.com

മലപ്പുറം ജില്ലയില്‍ എംപോക്‌സ് ബാധിച്ച രോഗിയുടെ നില തൃപ്തികരം; നിപയിലും ആശ്വാസം; മന്ത്രി വീണാ ജോര്‍ജ്

Untitled 1

മലപ്പുറം ജില്ലയില്‍ എംപോക്‌സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപയിലും ആശ്വാസമുണ്ടെന്ന് മന്ത്രി അറിയിച്ചു. നിപ സമ്പര്‍ക്ക പട്ടികയിലുള്ളത് 267 പേരാണ്. 37 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഏഴുപേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് പ്രതിരോധ മരുന്നു നല്‍കി. വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കും.

എം പോക്സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണെന്നും 23 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗി സഞ്ചരിച്ച വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 43 പേരാണ് ആ പട്ടികയില്‍ ഉള്ളത്. രോഗിയ്ക്ക് പിടിപെട്ടത് ഏത് വകഭേദം ആണെന്ന് കണ്ടെത്താന്‍ പരിശോധന നടത്തുന്നുണ്ടെന്നും 2 ബി ആണെങ്കില്‍ വ്യാപനം കുറവാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. 1 ബിയ്ക്ക് വ്യാപനശേഷി വളരെ കൂടുതലാണ്. ആഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം ഇതാണ്. ഏത് വകഭേദം ആണെന്നതില്‍ ഇന്നോ നാളെ രാവിലെയോ റിസള്‍ട്ട് ലഭിക്കും.

മലപ്പുറത്ത് നിപയും എംപോക്സും സ്ഥിരീകരിച്ച സാഹചര്യത്തില്‍ വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. എംഎല്‍എമാര്‍ , മലപ്പുറം ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ് ഉദ്യോസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Share this Article

Leave a Comment