Newsperseconds.com

എട്ട് വര്‍ഷമായി 20- കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; കൊച്ചിയിലെ സെക്‌സ് റാക്കറ്റിനെ പിടികൂടി പോലീസ്

Capture

കൊച്ചി: കൊച്ചിയില്‍ സെക്‌സ് റാക്കറ്റ് പോലീസ് പിടിയില്‍. ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരിയാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയായത്. സംഘത്തിലെ നാല് പേരെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. രാജ്യത്തെ ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. 12ാം വയസിലാണ് യുവതി ബന്ധുവിനൊപ്പം ഇന്ത്യയില്‍ എത്തിയത്. ബെംഗളുരുവില്‍ നിന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയില്‍ എത്തിച്ചത്.

ഇരുപതിലേറെ പേര്‍ക്കാണ് എളമക്കരയിലെ പെണ്‍വാണിഭ സംഘം പെണ്‍കുട്ടിയെ കൈമാറിയത്. കേസില്‍ നാല് പേരാണ് പിടിയിലായത്. സെറീന, ജോഗിത, വിപിന്‍ തുടങ്ങിയവരാണ് പിടിയിലായത്. നാല് പേരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Share this Article

Leave a Comment