Newsperseconds.com

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ

Untitled design (17)

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ. പൂജപ്പുരയിലെ ഭാസുരാം​ഗന്റെ വസതിയിൽ ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. വീട്ടിൽ നിന്ന് കണ്ടെത്തിയ രേഖകൾ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ മുതൽ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തുകയാണ്. കണ്ടല സഹകരണ ബാങ്കിലും എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന നടന്നിരുന്നു.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ നടന്നതായി ഇഡി കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതിയിൽ നിന്ന് രാജിവെച്ച ഭാസുരം​ഗൻ ബാങ്ക് അഡ്മിനിസട്രേറ്റീവായി ചുമതലയേൽക്കുന്നത്.

ബാങ്കിൽ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി സഹകാരികളുടെ പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി നടപടി. ഭാസുരാംഗന്റെ മകൻ്റെ പൂജപ്പുരയിലെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലും ഇന്നലെ പരിശോധ നടന്നിരുന്നു,

Share this Article

Leave a Comment