കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റാരോപിതനായ മുന്‍ പ്രസിഡന്റ് ഭാസുരാംഗന് ചോദ്യം ചെയ്യലിനിടെ ദേഹാസ്യാസ്ഥ്യം. ഭാസുരാംഗനെ കണ്ടല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിർദേശ പ്രകാരം കിംസിലേക്ക് മാറ്റി.
അതേസമയം, കണ്ടല ബാങ്കിൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. റെയ്ഡ് പൂര്‍ത്തിയായ ഇടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളളുടെ അടിസ്ഥാനത്തിലാണ് ഭാസുരാംഗനെ ചോദ്യം ചെയ്തിരുന്നത്. റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു.ഭാസുരാംഗന്റെ രണ്ട് ഫോണുകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചെ മുതൽ ഇഡി സംഘം ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലുമായി പരിശോധന നടത്തുകയാണ്. കണ്ടല സഹകരണ ബാങ്കിലും എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന നടന്നിരുന്നു.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ നടന്നതായി ഇഡി കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതിയിൽ നിന്ന് രാജിവെച്ച ഭാസുരംഗൻ ബാങ്ക് അഡ്മിനിസട്രേറ്റീവായി ചുമതലയേൽക്കുന്നത്.
ബാങ്കിൽ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി സഹകാരികളുടെ പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി നടപടി. ഭാസുരാംഗന്റെ മകൻ്റെ പൂജപ്പുരയിലെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലും ഇന്നലെ പരിശോധ നടന്നിരുന്നു,