തിരുവനന്തപുരം: സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരില്‍ 30 പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു. ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് 25.09.2024-ല്‍ ആനയറ കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ആസ്ഥാനത്ത് ഗതാഗതമന്ത്രി ശ്രീ. കെ.ബി. ഗണേഷ് കുമാര്‍ ലൈസന്‍സ് വിതരണം ചെയ്തു. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ശാസ്ത്രീയമായി ഡ്രൈവിംഗ് പരിശീലിപ്പിച്ച് ഗുണമേന്മയുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കെ.എസ്.ആര്.ടി.സി ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 26ന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചിരുന്നു.
ആദ്യ ഘട്ടത്തില്‍ 11 സ്ഥലങ്ങളില്‍ ഡ്രൈവിംഗ് സ്കൂളുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വനിതകള്‍ക്ക് ട്രെയിനിംഗ് നല്‍കുന്നതിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ള വനിതാ ഇന്‍സ്ട്രക്ടമാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നിരക്കില്‍ ഇളവ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തില്‍ ആരംഭിച്ച ആദ്യ പരിശീലന കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 182 പേര്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സിയുടെ ഡ്രൈവിംഗ് സ്കൂള്‍ സംരംഭത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശീലന ഗ്രൗണ്ട് സജ്ജമാക്കുന്നതിനായി ങഘഅ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും പാറശ്ശാല, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചിറ്റൂര്‍, ചടയമംഗലം, മാവേലിക്കര, വിതുര എന്നിവിടങ്ങളില്‍ ങഘഅമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക ലഭ്യമാക്കുന്നതാണ്.
കേരള റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്നും ഗടഞഠഇ ഡ്രൈവിംഗ് സ്കൂളിനായി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചുള്ള അംഗീകാരം മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഒരു ഡ്രൈവിങ് സ്കൂളിന് 30 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിനായി കെ. എസ്. ആര്.ടി. സി 11 യൂണിറ്റുകളില്‍ ഡ്രൈവിങ് സ്കൂള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി നല്‍കിയിട്ടുണ്ട്. സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്, കേരള കെ.എസ്.ആര്.ടി.സിയുമായി ചേര്‍ന്ന് 14 ഡിപ്പോകളെ കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സഹായകരമായ രീതിയില്‍ ജെറിയാട്രിക്സ് ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ രീതിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതാണ്. ഈ കേന്ദ്രങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.കെ.എസ്..ആര്.ടി.സി ഡ്രൈവിംഗ് സ്കൂള്‍ കരിക്കുലത്തില്‍ ഫസ്റ്റ് എയ്ഡ് നല്‍കുന്നതിനുള്ള പരിശീലനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, കാസര്‍കോട്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തൃശൂര്‍ എന്നീ 14 കെ.എസ്.ആര്.ടി.സി യൂണിറ്റുകളിലാണ് Emergency Medical Care Units ആരംഭിക്കുന്നത്.