അമൃതപുരിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി അമ്മയുടെ ദിവ്യസാന്നിധ്യത്തില്‍ വിവാഹതിരാകാന്‍ ഭാഗ്യം ലഭിച്ച് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട യുവതീ യുവാക്കള്‍. സ്വര്‍ണ്ണവും വസ്ത്രവും അമ്മയുടെ കരങ്ങള്‍ കൊണ്ടാണ് വധൂവരന്മാര്ക്ക് നല്‍കിയത്. വിവിധ നാടുകളില്‍ നിന്ന് അര്‍ഹരായ ആളുകളെ കണ്ടെത്തിയാണ് സമൂഹവിവാഹം നടത്തിയത്. അമ്മയുടെ 71-ാമത് പിറന്നാള്‍ ദിനത്തിലാണ് അമൃതപുരി സമൂഹവിവാഹത്തിന് വേദിയായത്. അമ്മയുടെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങിച്ചും അവിടുത്തെ തൃക്കരങ്ങളാല്‍ സ്വര്‍ണ്ണം അണിയിച്ചും നല്‍കിയതിന്റെ സന്തോഷത്തിലും അനുഗ്രഹത്തിലുമാണ് വധൂവരന്മാര്.
അമ്മയുടെ പിറന്നാള്‍ ദിനത്തിലെ പുണ്യകര്മ്മങ്ങള്ക്കെല്ലാം സാക്ഷ്യം വഹിക്കാന്‍ പതിനായിരങ്ങളാണ് അമൃതപുരിയില്‍ എത്തിച്ചേര്‍ന്നത്. അമ്മയെ കാണാനെത്തിയ എല്ല ഭക്തര്‍ക്കും ഇന്നലെ ദര്‍ശനം ലഭിച്ചിരുന്നു. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വധൂവരന്മാരെ ആശിര്‍വദിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ അണിയിക്കുകയും ചെയ്ത് നിറപുഞ്ചിരിയോടെയാണ് അമ്മ അവരെ സ്വീകരിച്ചത്. ലോകത്തില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അമ്മയുടെ തൃക്കരങ്ങളാല്‍ സാന്ത്വനമേകുകയാണ്.
ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കുന്ന ദമ്പതികള്‍ക്ക് സാമ്പത്തിക ഞെരുക്കം ഒരു തടസ്സമല്ലെന്ന് ഉറപ്പുവരുത്തി ആവശ്യമുള്ളവരെ സഹായിക്കാനുള്ള അമ്മയുടെ നിരന്തരമായ പ്രതിബദ്ധതയുടെ തെളിവാണ് മാതാ അമൃതാനന്ദമയി മഠം നടത്തുന്ന മംഗല്യസുധ, സൗജന്യ വിവാഹ ചടങ്ങുകള്‍. വര്‍ഷങ്ങളായി അമ്മയുടെ സാന്നിധ്യത്തില്‍ സമൂഹവിവാഹം നടക്കുന്നുണ്ട്. അമ്മയുടെ വ്യക്തിപരമായ ഇടപെടലാണ് ഈ സംഭവത്തെ ശരിക്കും ശ്രദ്ധേയമാക്കുന്നത്.