ബെഗളൂരു: ദീപാവലി പ്രമാണിച്ച് കേരളത്തില്‍ പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്താനുള്ള നിര്‍ദ്ദേശം ദക്ഷിണ റെയില്‍വേയുടെ അംഗീകരിച്ചില്ല. ചെന്നൈ, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പ്രത്യേക ട്രെയിന്‍ നവംബര്‍ 9 ന് ചെന്നൈയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
എന്നാല്‍, സര്‍വീസിന് റെയില്‍വേ ബോര്‍ഡിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. വെള്ളി, ശനി, ഞായര്‍ (നവംബര്‍ 10, 11, 12) ദിവസങ്ങളില്‍ കെഎസ്ആര്‍ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് ഓടിക്കാനുള്ള അനുമതിയ്ക്കായിരുന്നു ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടിരുന്നത്. പ്രാബല്യത്തില്‍ വന്നാല്‍, റൂട്ടുകളിലെ വാരാന്ത്യ തിരക്ക് കൈകാര്യം ചെയ്യാന്‍ പ്രതീക്ഷിക്കുന്ന എട്ട് റേക്കുകള്‍ ഈ സ്പെഷ്യലിനുണ്ടാകും. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ അനുമതി ലഭിച്ചാലുടന്‍ സര്‍വീസ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
അതേസമയം ചെന്നൈ എഗ്മോര്‍ – തിരുനെല്‍വേലി ദീപാവലി സ്‌പെഷ്യല്‍ വന്ദേ ഭാരത് നാളെ മുതല്‍ ഓടിത്തുടങ്ങും. നവംബര്‍ 10, 11, 13, 14 തീയതികളിലാണ് ഈ ട്രെയിന്‍ സര്‍വീസ്.