Newsperseconds.com

വാഗ്ദാനങ്ങള്‍ പാലിക്കാതെ ആം ആദ്മി; ഡല്‍ഹിയെ ലഹരിമുക്തമാക്കണമെന്ന ആവശ്യവുമായി ആര്‍പിഐ; ശക്തമായ പ്രക്ഷോഭ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ആര്‍പിഐ ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്‌മേനോന്‍

Untitled 1 Recovered

മദ്യത്തിന്റെയും പുകയിലയുടേയും ലഹരിയില്‍ നിന്നും ഡല്‍ഹിയെ മോചിപ്പിക്കുക എന്ന ആവശ്യമുയര്‍ത്തി ശക്തമായ പ്രക്ഷോഭ പരമ്പരകള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്‌മേനോന്‍. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയെ ലഹരിവിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ നിലവിലെ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം സംഘടിപ്പിക്കുമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. ഗാന്ധിജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണകള്‍ പുതുക്കി കൊണ്ടാണ് ഡോ.രാജീവ്‌മേനോന്‍ ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചത്. മദ്യവും മയക്കുമരുന്നും മോഹിക്കുന്ന ഓരോ വ്യക്തിയും മരണത്തെ വരിക്കുകയാണെന്നും മനുഷ്യനായി ജന്മമെടുത്താലും മൃഗത്തിന്റെ സ്വഭാവമാണ് ലഹരി ഉപയോഗത്തിലൂടെ കൈവരുന്നതെന്നും ഗാന്ധി ജയന്തി ദിനത്തില്‍ അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ ചേരികളെ സംരക്ഷിക്കുമെന്നും മദ്യലഹരിയില്‍ നിന്നും മോചിപ്പിക്കുമെന്നും പുകയില ഉപയോഗിക്കാത്ത സംസ്ഥാനമായി ഡല്‍ഹിയെ മാറ്റുമെന്നും പ്രഖ്യാപിച്ചാണ് കെജ്രിവാള്‍ അധികാരത്തിലേറിയത്. ഡല്‍ഹിയെ ലഹരിമുക്തമാക്കുമെന്ന ഉറപ്പായിരുന്നു ആം ആദ്മിയുടെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്നത്. സൗജന്യവിദ്യാഭ്യാസവും, കുടിവെള്ളനിരക്കും, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടനപത്രികയില്‍ ഹൈലൈറ്റ് ആയിരുന്നു. എന്നാല്‍ സമസ്ത മേഖലയിലും പരാജയമാണ് അദ്ദേഹത്തിന് ഉണ്ടായത്. തെരുവോരങ്ങളില്‍ കൊച്ചു കുട്ടികളടക്കം മദ്യം ഉപയോഗിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ചേരികളിലെ വൈദ്യുതി, കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം തുടങ്ങി ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാം താറുമാറായിരിക്കുന്നു. പുകയിലയുടേയും മയക്കുമരുന്ന് ലഹരികളുടേയും ഉപയോഗം അമിതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഡല്‍ഹിയെ ഒരു തരത്തിലും നിയന്ത്രിക്കാന്‍ മുന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഡോ.രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെടാതെയാണ് മുന്നോട്ട് പോയിട്ടുള്ളത്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും യാതൊരുവിധ വളര്‍ച്ചയുമില്ല. സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യങ്ങളിലൂടെ ജനങ്ങള്‍ കടന്നു പോകുന്നത്. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയ്യായി സര്‍ക്കാറിന് ശാശ്വതപരിഹാരം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ നിരാഹാര സമരത്തിന് നേതൃത്വം നല്‍കുമെന്നും ഡോ.രാജീവ്‌മേനോന്‍ അറിയിച്ചു.

Share this Article

Leave a Comment