ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന സ്വച്ഛ് ഭാരത് മിഷന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് ദിവസ് 2024 ല്‍ പങ്കെടുത്തു. 9,600 കോടിയിലധികം രൂപയുടെ ശുചിത്വ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്ത് സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമിട്ടുള്ള ബഹുജന പ്രസ്ഥാനങ്ങളിലൊന്നാണ് സ്വച്ഛ് ഭാരത് മിഷന്‍. അമൃത്, അമൃത് 2.0 എന്നീ പദ്ധതിക്ക് കീഴിലാണ് ശുചിത്വ പദ്ധതികള്‍ നടപ്പാക്കുന്നത്. ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്കായി 6,800 കോടി രൂപയും ഗംഗാ തടത്തിലെ മാലിന്യ സംസ്‌കരണത്തിന് 1,550 കോടിയും ഉള്‍പ്പെടെയാണ് 9,600 കോടിയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നത്. 2014 ല്‍ ഗാന്ധിജയന്തി ദിനത്തിലാണ് രാജ്യവ്യാപകമായി സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിന്റെ രണ്ടാം ഘട്ടമായി 2018 സ്വച്ഛ്ത ഹി സേവ പദ്ധതിയും ആരംഭിച്ചിരുന്നു
ഗാന്ധി ജയന്തി ദിനത്തില്‍ യുവ സുഹൃത്തുക്കളോടൊപ്പം ഞാന്‍ സ്വച്ഛ് ഭാരതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. അത്തരം ചില പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും അതേ സമയം സ്വച്ഛ് ഭാരത് മിഷനെ ശക്തിപ്പെടുത്താനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വച്ഛത ഹി സേവ ക്യാമ്പയിന് കീഴില്‍ 17 കോടിയിലധികം ജനങ്ങളുടെ പൊതു പങ്കാളിത്തത്തോടെ 19.70 ലക്ഷത്തിലധികം പരിപാടികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. ഇതിനു പുറമെ, ‘മാതാവിന്റെ പേരില്‍ ഒരു മരം നടാം’ ക്യാമ്പയിന് കീഴില്‍ 45 ലക്ഷം വൃക്ഷത്തൈകളും രാജ്യത്തെമ്പാടും നട്ടുപിടിപ്പിച്ചു.