എറണാകുളം: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നിയമനം ഹൈക്കോടതി ശരി വച്ചു. ഇടപെടേണ്ട കാരണങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. നറുക്കെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങളും ചാനല്‍ ദൃശ്യങ്ങളും ഹൈക്കോടതി പരിശോധിച്ചിരുന്നു. മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തിരുവനന്തപുരം സ്വദേശി മദുസൂധനന്‍ നമ്പൂതിരിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മേല്‍ശാന്തി തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് പറഞ്ഞായിരുന്നു ഹര്‍ജി. എന്നാല്‍ ഒബ്സര്‍വറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.