Newsperseconds.com

‘കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഇന്ത്യയെ വലിയ പുരോഗതിയിലേക്ക് നയിക്കാന്‍ സാധിക്കട്ടെ’; റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ 67-ാം സ്ഥാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ആര്‍പിഐ ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്മേനോന്‍

Untitled 1

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ 67-ാം സ്ഥാപക ദിനത്തില്‍ എല്ലാം അംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് ആര്‍പിഐ ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്മേനോന്‍. കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഇന്ത്യയെ വലിയ പുരോഗതിയിലേക്ക് നയിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനവര്‍ഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യന്‍ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്ന ബി.ആര്‍ അംബേദ്കര്‍ 1957 ല്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ഇന്ത്യന്‍ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ച് അധസ്ഥിത വര്‍ഗ്ഗത്തെ കൂട്ടിയോജിപ്പിച്ചായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തുടക്കമെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

Capture

2004 മുതല്‍ ഭരണകക്ഷിയായ എന്‍ഡിഎ യുടെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്ക് കേന്ദ്ര സാമൂഹ്യ ക്ഷേമ ശക്തീകരണ വകുപ്പ് മന്ത്രി റാംദാസ് അതാവലെയാണ് നേതൃത്വം നല്‍കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനത്തും ആര്‍പിഐക്ക് കമ്മിറ്റി നിലവിലുണ്ട്. കഴിഞ്ഞ മൂന്ന് തവണയായി കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാറിനൊപ്പം നിലകൊള്ളുന്ന പാര്‍ട്ടിയാണിത്. 2016 മുതല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തില്‍ സഹമന്ത്രിയായ അദ്ദേഹം 2014 മുതല്‍ ഇന്ത്യയുടെ പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുന്നുണ്ട്. രാജ്യത്തെ കൂടുതല്‍ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാറിനൊപ്പം നില കൊള്ളുന്ന പ്രസ്ഥാനമാണ് ആര്‍പിഐ എന്നും ഡോ.രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment