കേരളീയരുടെ തനത് ഭക്ഷണ രീതികളില്‍ ചെറുധാന്യങ്ങള്‍ കൂടി ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് സംസ്ഥാനത്താകെ കേരളഗ്രോ, മില്ലറ്റ് കഫേകള്‍ ആരംഭിക്കുന്നു. എല്ലാ ജില്ലകളിലും കഫേകള്‍ പ്രവര്‍ത്തനം തുടങ്ങും. കൃഷിക്കൂട്ടങ്ങള്‍, കാര്‍ഷിക ഉല്‍പ്പാദക കമ്പനികള്‍, കുടുംബശ്രീ ഗ്രൂപ്പുകള്‍, ചെറുധാന്യ കൃഷിവ്യാപന പദ്ധതിയില്‍ രൂപീകരിച്ച ഗ്രൂപ്പുകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവര്‍ക്കാണ് കഫേയുടെ ഏകോപനവും ചുമതലയും. കര്‍ഷകരുടെ വരുമാന വര്‍ദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യംവെച്ച് നടപ്പാക്കുന്ന കേരളഗ്രോ ഔട്ട്ലെറ്റുകളും മില്ലറ്റ് കഫേകളും മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. കൃഷിക്കൂട്ടങ്ങള്‍ക്ക് എത്ര കഫേ വേണമെങ്കിലും തുടങ്ങാം. കേരള ഗ്രോ ഷോപ്പ് ആരംഭിക്കാന്‍ 10 ലക്ഷം രൂപയും മില്ലെറ്റ് കഫേകള്‍ക്ക് അഞ്ച് ലക്ഷം രൂപയും സര്‍ക്കാര്‍ സഹായം നല്‍കും. വിവിധതരം ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കഫേകളില്‍ ലഭിക്കും.
കര്‍ഷകരുടെ വരുമാന വര്‍ദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യംവെച്ച് നടപ്പാക്കുന്ന കേരളഗ്രോ ഔട്ട്ലെറ്റുകളും മില്ലറ്റ് കഫേകളും മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പാക്കുന്നത്. കൃഷിക്കൂട്ടങ്ങള്‍ക്ക് എത്ര കഫേ വേണമെങ്കിലും തുടങ്ങാം. കേരള ഗ്രോ ഷോപ്പ് ആരംഭിക്കാന്‍ 10 ലക്ഷം രൂപയും മില്ലെറ്റ് കഫേകള്‍ക്ക് അഞ്ച് ലക്ഷം രൂപയും സര്‍ക്കാര്‍ സഹായം നല്‍കും. വിവിധതരം ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കഫേകളില്‍ ലഭിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ് റിസര്‍ച്ച് (ഐഐഎംആര്‍) ഹൈദരാബാദുമായി സഹകരിച്ച് മില്ലറ്റ് കഫേ സംരംഭകര്‍ക്ക് കൃഷി വകുപ്പ് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. പദ്ധതിയുടെ ഭാഗമായി പാചക മേഖലയില്‍ പ്രാവീണ്യമുള്ള യുവാക്കള്‍ക്ക് ഹൈദരാബാദ് ന്യൂട്രിഹബ്ബില് ഒരാഴ്ചത്തെ ദേശീയതല പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. വിവിധ ഫാമുകള്‍, കൃഷിക്കൂട്ടങ്ങള്‍, എഫ്പിഒ കള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍, എന്‍ജിഒകള്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങളും ചെറുധാന്യ ഉല്‍പ്പന്നങ്ങളും കേരളഗ്രോ ബ്രാന്‍ഡില്‍ ഗുണമേന്മ ഉറപ്പാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തിലാണ് വിപണിയില്‍ മില്ലറ്റ് കഫേ ഔട്ട്ലെറ്റുകള് അവതരിപ്പിച്ചിട്ടുള്ളത്. കേരളഗ്രോ ബ്രാന്‍ഡിലൂടെ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വിപണനവും ആരംഭിച്ചിട്ടുണ്ട്.