മുംബൈ: വ്യവസായി പ്രമുഖന്‍ രത്തന്‍ ടാറ്റയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഹുല്‍ഗാന്ധി. ബിസിനസ്സിലും ജീവകാരുണ്യത്തിലും ശാശ്വതമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അനന്തമായ ഉള്‍ക്കാഴ്ചയുണ്ടായിരുന്ന വ്യക്തിയായിരുന്നു രത്തന്‍ ടാറ്റയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ടാറ്റയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ‘ഇന്ത്യയുടെ അമൂല്യമായ പുത്രനെയാണ് നമുക്ക് നഷ്ടമായത്’ എന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയുടെ സമഗ്രമായ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള പ്രതിബദ്ധത പരമപ്രധാനമായി നിലകൊള്ളുന്ന ഒരു മനുഷ്യസ്നേഹിയെയാണ് നഷ്ടപ്പെട്ടതെന്ന് ഖാര്‍ഗെ എക്സില്‍ പറഞ്ഞു.
വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ച രത്തന്‍ ടാറ്റ അതീവ ഗുരുതരാവസ്ഥയില്‍ നാല് ദിവസമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്.