കണ്ണൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് കണ്ണൂര്‍ കയാക്കത്തോണ്‍ 2024 നവംബര്‍ 24ന് നടക്കും. പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനലില്‍ നിന്നും നവംബര്‍ 24ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന കയാക്കിങ്ങ് മൊത്തം 11 കിലോ മീറ്റര്‍ ദൂരമാണ് ഉണ്ടാവുക. സിംഗിള്‍ കയാക്കുകളും, ഡബിള്‍ കയാക്കുകളും മത്സരത്തിലുണ്ടാകും.
സിംഗിള്‍ കയാക്കില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായി മല്‍സരം ഉണ്ടാകും. ഡബിള്‍ കയാക്കുകളില്‍ പുരുഷന്മാര് മാത്രം അടങ്ങിയ ടീം, സ്ത്രീകള്‍ മാത്രം അടങ്ങിയ ടീം , സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ടീം എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി പ്രത്യേകം മല്‍സരം സംഘടിപ്പിക്കും . രജിസ്ട്രേഷന് ഫീസ് സിംഗിള്‍ കയാക്ക് 500 രൂപയും ഡബിള്‍ കയാക്ക് 1000 രൂപയുമാണ്. വിവരങ്ങള്‍ക്ക് 8590855255 എന്ന നമ്പറിലോ ഡിടിപിസി ഓഫീസിലോ ബന്ധപ്പെടാം. രജിസ്ട്രേഷന് ലിങ്ക്:https://events.dtpckannur.com/