Newsperseconds.com

പുത്തുമലയിലെ ശ്മശാന ഭൂമിയിലെത്തി പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തി പ്രിയങ്കഗാന്ധി

Untitled 1

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി. പുത്തുമലയിലെ ശ്മശാന ഭൂമിയിലെത്തി പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാണ് പ്രിയങ്കഗാന്ധി മടങ്ങിയത്.

വയനാട് ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പുത്തുമലയിലെത്തിയത്. ഇനി എത്ര മൃതദേഹം കിട്ടാനുണ്ടെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടി സിദ്ദിഖ് എംഎല്‍എയില്‍ നിന്നും പ്രിയങ്ക ചോദിച്ചറിഞ്ഞു. കല്‍പ്പറ്റയിലെ പൊതുപരിപാടിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലും പ്രിയങ്ക വയനാടിന്റെ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരെ അനുസ്മരിച്ചു.

പ്രതീക്ഷ നഷ്ടപ്പെട്ട മനുഷ്യരെയാണ് താന്‍ ഇവിടെ കണ്ടതെന്നും വയനാട്ടുകാരുടെ ഈ ധൈര്യം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാടിന്റെ ഭാഗമാകുന്നത് വലിയ സൗഭാഗ്യവും ആദരവും അഭിമാനവുമായി കാണുന്നെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment