Newsperseconds.com

രാജ്യത്തെ 25 വിമാനങ്ങള്‍ക്ക് ഇന്നും ബോംബ് ഭീഷണി; ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് ഒരാഴ്ച്ച കൊണ്ട് കോടികളുടെ നഷ്ടം

Untitled 1

ന്യൂഡല്‍ഹി: രാജ്യത്തെ 25-ലധികം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. 12 ദിവസത്തിനിടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുന്ന 275 ലധികം വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ് ഭീഷണികള്‍ ഏറെയും. വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എയര്‍ലൈനുകള്‍ക്ക് പങ്കിടാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ മെറ്റാ, എക്സ് എന്നിവയോട് വ്യാഴാഴ്ച കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര വിമാനങ്ങള്‍ക്കാണ് ഭീഷണി. ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് എന്നിവയുടെ ഏഴ് വീതം വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ക്കും നേരെയാണ് ഭീഷണിയുണ്ടായത്. ഇന്‍ഡിഗോയുടെ കോഴിക്കോട്-ദമ്മാം, ഉദയ്പൂര്‍-ഡല്‍ഹി, ഡല്‍ഹി-ഇസ്താംബൂള്‍, ജിദ്ദാ-മുംബൈ, മുംബൈ-ഇസ്താംബൂള്‍, ഹൈദരാബാദ്-ഛണ്ഡീഗഡ്, പൂനെ-ജോദ്പൂര്‍ എന്നീ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായതെന്ന് ഇന്‍ഡിഗോ വക്താവ് പറഞ്ഞു.

അതേസമയം ബോംബ് ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എക്സ് പ്ലാറ്റ്ഫോം എ ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിട്ടുണ്ട്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് സംവിധാനം. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ബോംബ് ഭീഷണി മൂലമുണ്ടായത്. മാത്രമല്ല, യാത്രക്കാരെ ഇത് വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു.

Share this Article

Leave a Comment