Newsperseconds.com

ദീപാവലി യാത്രാത്തിരക്ക്; കേരളത്തിലേക്കുള്‍പ്പെടെ കര്‍ണാടക ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍

Untitled 1

ബംഗളൂരു: ദീപാവലി യാത്രാത്തിരക്ക് പ്രമാണിച്ച് കേരളത്തിലേക്കുള്‍പ്പെടെ കര്‍ണാടക ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍. ഈ മാസം 31 മുതല്‍ നവംബര്‍ 2 വരെയാണ് പ്രത്യേക സര്‍വീസുകള്‍. 2000 ബസുകളാണ് വിവിധ ഇടങ്ങളിലേക്കായി സര്‍വീസ് നടത്തുക.

കേരളത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കര്‍ണാടക ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുക. ശാന്തിനഗര്‍ ഡിപ്പോയില്‍ നിന്നാണ് കേരളത്തിലേക്കുള്ള ബസുകള്‍ സര്‍വീസ് ആരംഭിക്കുക. സീറ്റ് റിസര്‍വേഷനു കൂടുതല്‍ സൗകര്യമൊരുക്കും. മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്.

Share this Article

Leave a Comment