കൊല്ലം: വെളിച്ചിക്കാലയില്‍ രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് മരിച്ചത്. സംഘം ചേര്‍ന്നുള്ള ആക്രമണത്തിനിടെ ഒരാള്‍ നവാസിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചിരുന്നു. അത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അതിനിടെയാണ് നവാസിന് കുത്തേറ്റത്. ക്രിമിനല്‍ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്.