കാസര്‍കോട്: നീലേശ്വരത്ത് ക്ഷേത്രോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് നേരെ വധശ്രമത്തിനും സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെടെ ചുമത്തിയിരുന്നു.
അനുമതിയും ലൈസന്‍സുമില്ലാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും എഫ് ഐ ആറില്‍ ചേര്‍ത്തിട്ടുണ്ട്. വെടിപ്പുരക്ക് അടുത്ത് നിന്ന് ചെറിയ കുട്ടികളടക്കം നിരവധി പേര്‍ക്കാണ് പൊള്ളലേറ്റത്. കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി എന്നീകാര്യങ്ങളാണ് എഫ്ഐആറില്‍ ഉന്നയിക്കുന്നുത്. ഡെപ്യൂട്ടി സുപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.