Newsperseconds.com

അടച്ചിട്ട കടമുറിയില്‍ നടക്കുന്ന പരസ്യമദ്യപാനം ചോദ്യം ചെയ്തു; കൊയിലാണ്ടിയില്‍ വീടുകയറി ആക്രമണം

Untitled 1

കോഴിക്കോട്: കൊയിലാണ്ടി വെള്ളിലാട്ട് വീടുകയറി ആക്രമണം. സംഭവത്തില്‍ പോലീസ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. വെള്ളിലാട്ട് സ്വദേശികളായ അജീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട് കയറി ആക്രമിക്കുകയായിരുന്നു. വീടിനടുത്ത് അടച്ചിട്ട കടമുറിയില്‍ നടക്കുന്ന പരസ്യമദ്യപാനം ഉണ്ണികൃഷ്ണന്‍ ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം.

വീട്ടില്‍ അതിക്രമിച്ച് കയറിയാണ് സംഘം ഉപദ്രവിച്ചത്. ആക്രമണത്തില്‍ വീട്ടുടമ ഉണ്ണികൃഷ്ണനും ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലെ കസേര ഉള്‍പ്പെടെ എടുത്ത് അടിക്കുകയായിരുന്നു. വീണുപോയ ഉണ്ണികൃഷ്ണനെ സംഘം നിലത്തിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന് നേരെയുള്ള ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും മക്കള്‍ക്കും മര്‍ദ്ദനമേറ്റത്.

Share this Article

Leave a Comment