Newsperseconds.com

പ്രചരണച്ചൂടില്‍ പാലക്കാട്; രാഹുലിനായി കളത്തിലിറങ്ങാന്‍ കെ.മുരളീധരനെത്തും

Untitled 1

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അങ്കത്തിന് തിരികൊളുത്തി പാലക്കാട് പ്രചരണം കൊഴുക്കുന്നു. വരും ദിവസങ്ങളില്‍ രാഹുലിനായി കളത്തിലിറങ്ങാന്‍ കെ.മുരളീധരനും പാലക്കാടെത്തും. പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കാന്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാവും കെ മുരളീധരന്‍ പങ്കെടുക്കുക. ആദ്യഘട്ടത്തില്‍ കെ മുരളീധരന്‍ പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിനെത്തുമെന്ന് പിന്നീട് പറഞ്ഞിരുന്നു.

ആദ്യം പാലക്കാട് സ്ഥാനാര്‍ത്ഥിയായി ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നല്‍കിയ കത്തില്‍ നിര്‍ദേശിച്ചിരുന്നത് കെ മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കുശേഷമാണ് ഡിസിസി നേതൃത്വം അയച്ച കത്ത് പുറത്ത് വന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.

Share this Article

Leave a Comment