രാജ്യത്തെ മുന്നോട്ടു നയിക്കേണ്ട എഞ്ചിനീയറിംഗ് മേഖല എല്ലാവരാലും അവഗണിക്കപ്പെട്ടു ശോചനീയമായ അവസ്ഥയില്‍ പോകുമ്പോള്‍ വിപ്ലവം നയിച്ച് വിജയത്തിലേക്കുള്ള വരവറിയിക്കാന്‍ ഗോകുലം ഗ്രൂപ്പ് ഒരുങ്ങിക്കഴിഞ്ഞു. നിരവധി എഞ്ചിനീയറിംഗ് കോളേജുകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് പ്രവര്‍ത്തനം നിലച്ചുപോയിരിക്കുന്നു. ഒന്‍പത് വര്‍ഷം കൊണ്ട് 600 ഓളം കോളേജുകളാണ് പൂട്ടിയത്. ആറ് ലക്ഷത്തോളം സീറ്റുകളാണ് ഇല്ലാതായത്. ഇതിനൊരു മാറ്റമുണ്ടോ എന്നു ചോദിക്കുന്നതിന് പകരം മുന്നില്‍ നിന്നും വിപ്ലവം നയിച്ച് വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ഗോകുലം ഗ്രൂപ്പ് തയ്യാറാവുകയാണ്. നവംബര്‍ 16ന് ആദ്യവര്‍ഷത്തെ ‘സീറോ ടു ഇന്‍ഫിനിറ്റി’ ബാച്ചിന് തിരി തെളിയുമെന്നും പുതിയൊരു എന്‍ജിനീയറിങ് യുഗം പടുത്തുയര്‍ത്താനാണ് ഗോകുലം ഗ്രൂപ്പ് ഒരുങ്ങുന്നതെന്നും ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഗോകുലം ഗോപാലന് അറിയിച്ചു.
വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന മഹത്തായ സന്ദേശം പകര്‍ന്നു നല്കിയ കേരളീയ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിച്ച ശ്രീ നാരായണ ഗുരുവാണ് തന്റെ വഴികാട്ടിയെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഗോകുലം ഗോപാലന് പറഞ്ഞു. ഓരോ വര്‍ഷവും നിരവധി മാറ്റങ്ങളും ട്രെന്‍ഡുകളും ഗതിനിര്‍ണയിക്കുന്ന മേഖലയാണ് എഞ്ചിനീയറിംഗ് വിദ്യാഭ്യാസം. ആധുനിക സാങ്കേതികവിദ്യകളുടെ ഫലമായി ധാരാളം പുതിയ പഠനമേഖലകളും നിരന്തരമായി കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. ഈ രാജ്യത്ത് ഏറ്റവും മികച്ച എഞ്ചിനീയറിംഗ് ടീച്ചേര്‍സ്, എഞ്ചിനീയറിങ് വിഷ്വനറീസ് എന്നിവയുടെ ഒരു ഹബ്ബ് തന്നെ ഗോകുലം ഗ്രൂപ്പിന്റെ കുടക്കീഴില് സജ്ജമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സീറോ ടു ഇന്‍ഫിനിറ്റി ബാച്ചിന് തുടക്കം കുറിക്കുമ്പോള്‍ എഞ്ചിനീയറിങ് മേഖലയില്‍ ഒരു പുത്തന്‍ ഉണര്‍വും ദിശാബോധവും ആശയങ്ങളും അവസരങ്ങളും ഉടലെടുക്കുകയാണ്. സുസ്ഥിരമായൊരു പുതുചരിത്രവും ഇതോടെ രചിക്കപെടും.