പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് സമയം ആറ് മണിയോടെ അവസാനിച്ചു. പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് ഉള്ളത്. ഇതു വരെയുള്ള കണക്കുകള്‍ പ്രകാരം പോളിങ് 70 ശതമാനത്തിലേക്ക് കടന്നിരിക്കുകയാണ്. ക്യൂവിലുള്ള വോട്ടര്‍മാര്‍ക്ക് പ്രത്യേകം ടോക്കണ്‍ നല്‍കിയിട്ടുണ്ട്. 40.76 ശതമാനം ബൂത്തുകളിലാണ് പോളിങ്ങ് അവസാനിച്ചത്. ഓരോ മണ്ഡലത്തിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മന്ദഗതിയിലായിരുന്ന പോളിങ് ഉച്ചക്കു ശേഷമാണ് മെച്ചപ്പെട്ടത്.
പാലക്കാട് യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ട് ചെയ്യാന്‍ ആളുകള്‍ എത്തിതുടങ്ങിയിരുന്നു. കനത്ത പോളിങാണ് പാലക്കാട് രേഖപ്പെടുത്തിയത്.