കോഴിക്കോട്: പ്രമുഖ നടന് മേഘനാഥന് (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. നടന് ബാലന് കെ നായരുടേയും ശാരദാ നായരുടേയും മകനാണ്. 1983ല്‍ പുറത്തിറങ്ങിയ അസ്ത്രമെന്ന ചിത്രത്തിലൂടെയാണ് മേഘനാഥന് സിനിമയിലെത്തുന്നത്.
ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമന്,ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി 50 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2022ല്‍ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം. നാല്പതു വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി സീരിയല്‍- സിനിമകള്‍ ചെയ്തിട്ടുണ്ട്. നിരവധി വില്ലന്‍വേഷങ്ങളാണ് മേഘനാഥന് ചെയ്തിട്ടുള്ളത്. സംസ്കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച് നടക്കും.