Newsperseconds.com

അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് സമരം നടത്തിയതെന്തിന്? നിരുത്തരവാദപരമായ സമീപനം; ദുരന്തമേഖലയിലെ ഹര്‍ത്താലിന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Untitled 1

കൊച്ചി: വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടന്ന എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകാരിക്കാനാവില്ലെന്നും ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വലിയൊരു ദുരന്തം നടന്ന മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ദുരന്തമേഖലയിലുള്ള ജനങ്ങളോടുള്ള ഈ സമീപനം നിരാശപ്പെടുത്തുന്നതാണെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്പ്യാര്‍, വിഎ ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ കുറിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നീരീക്ഷണം. വയനാട്ടിലെ എല്‍ഡിഎഫ്- യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായിപ്പോയി. ഹര്‍ത്താലിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക?. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ്?ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.

Share this Article

Leave a Comment